മതിലിന് മുന്നിൽ ചെരിപ്പ്, സംശയം തോന്നി പൊലീസ് നിൽക്കവെ മതിൽ ചാടി രണ്ടുപേർ; തെളിഞ്ഞത് കോൺവെന്‍റിലെ പീഡനം

Published : Aug 26, 2022, 10:41 PM ISTUpdated : Aug 26, 2022, 11:07 PM IST
മതിലിന് മുന്നിൽ ചെരിപ്പ്, സംശയം തോന്നി പൊലീസ് നിൽക്കവെ മതിൽ ചാടി രണ്ടുപേർ; തെളിഞ്ഞത് കോൺവെന്‍റിലെ പീഡനം

Synopsis

മദ്യം നൽകിയാണ് പീ‍ഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മഠം അധികൃതരേയും പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: പൊലീസ് പട്രോളിംഗിനിടെ അവിചാരിതമായി രണ്ടുപേർ മതിൽ ചാടി കടക്കുന്നത് കണ്ടതാണ് തിരുവനന്തപുരം കഠിനംകുളത്ത് കോൺവെന്‍റ് മതിൽ ചാടിക്കടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ച കേസ് വെളിച്ചത്തുവന്നത്. മതിൽചാടി കടന്ന രണ്ടുപേരെ പൊലീസ് പിന്നാലെ പാഞ്ഞ് പിടികൂടിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിടിയിലായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂട്ടാളികളായ രണ്ടുപേർ കൂടി പിടിയിലായി. നാലുപേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവം ഇങ്ങനെ

മൂന്നു മാസം മുമ്പാണ് കഠിനംകുളത്ത് കന്യാസ്ത്രീകളാകാൻ കോണ്‍വെൻറിൽ മൂന്നു പെണ്‍ കുട്ടികള്‍ പഠിക്കാനെത്തുന്നത്. ഇതിൽ ഒരു കുട്ടിക്ക് വലിയതുറ സ്വദേശിയായ മേഴ്സണനുമായി നേരത്തെ അടുപ്പുണ്ടായിരുന്നു. ഈ അടുപ്പം മുതലാക്കി രാത്രിയിൽ ഇയാള്‍ കോണ്‍വെന്‍റിൽ പെണ്‍കുട്ടിയെ കാണാൻ വരുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം കൂട്ടുകാരുമായി രാത്രിയിൽ കോണ്‍വെന്‍റിലെത്തി. അന്തേവാസികളായ മൂന്നു കുട്ടികളെയും നാലുപേർ ചേർന്ന്  പീഡിപ്പിച്ചു.

കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം; നാല് യുവാക്കള്‍ അറസ്റ്റില്‍, പോക്സോ പ്രകാരം കേസെടുത്ത് പൊലീസ്

ഇന്നലെ പെണ്‍കുട്ടികളെ കാണാൻവന്ന രണ്ടുപേരുടെ ബൈക്കും ചെരുപ്പും പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പൊലീസ് സ്ഥലം പരിശോധിക്കുന്നതിനിടെ പ്രതികൾ മതിൽ ചാടിയെത്തിയത് പൊലീസിന്‍റെ മുന്നിൽ. ചോദ്യം ചെയ്തപ്പോഴാണ് പീഡനകാര്യം രണ്ടുപേരും പറയുന്നത്. തുടർന്ന് ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം നൽകിയാണ് പീ‍ഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മഠം അധികൃതരേയും പൊലീസ് ചോദ്യം ചെയ്യും.

പട്രോളിംഗിനിടെ പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമ

അതേസമയം പാലക്കാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പട്ടാമ്പി ടൗണിൽ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ സുബാഷ് മോഹന് വെട്ടേറ്റു എന്നതാണ്. ലഹരിക്കടിമയായ മഞ്ഞളുങ്ങൾ സ്വദേശി മടാൾ മുജീബ് എന്നയാളാണ് എസ്ഐയെ വെട്ടിയത്. മുജീബ് ഇരുന്നിരുന്ന ഭാഗത്ത് കൂടെ നടക്കുകയായിരുന്ന എസ്ഐയെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശിക്കുകയും വടിവാൾ കൊണ്ട് വീശുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നുള്ള മൊഴി. എസ് ഐയുടെ കാൽമുട്ടിനാണ് വെട്ടേറ്റത്. നാട്ടുകാർ ഓടികൂടിയതോടെ മുജീബ് സമീപത്തെ ഇടവഴിയിലൂടെ ഓടിരക്ഷപ്പെട്ടു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് ആറുമണിയോടെയാണ് പ്രതിയെ പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവരം നൽകിയത് നാട്ടുകാർ, പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ
'2 മിനിറ്റ് സംസാരിക്കണമെന്ന്' മകൻ സ്നേഹിക്കുന്ന യുവതി, കാത്തിരിക്കാൻ പറഞ്ഞതോടെ കത്തിയെടുത്ത് കുത്തി, ടെക്സ്റ്റൈൽസിൽ ജീവനക്കാരിക്ക് നേരെ ആക്രമണം