തിരുവനന്തപുരത്ത് യുവതിക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം, രണ്ടുപേർക്കെതിരെ കേസ്

By Web TeamFirst Published Sep 5, 2021, 6:01 PM IST
Highlights

യുവതിക്കു അയൽവാസിയുടെ ക്രൂരമർദ്ദനം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ്  യുവതിയെ വീട്ടിൽ കയറി മർദിച്ചത്. 

തിരുവനന്തപുരം: യുവതിക്കു അയൽവാസിയുടെ ക്രൂരമർദ്ദനം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് യുവതിയെ വീട്ടിൽ കയറി മർദിച്ചത്. സംഭവത്തിന്റെ  സ.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൂന്തുറ സ്വദേശിയായ ആമിനയ്ക്കാണ് മർദ്ദനമേറ്റത്.

അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് മർദ്ദിച്ചതെന്ന മൊഴിയിൽ  ഇവർക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു. യുവതിയെ മതിലിനോട് ചേർത്ത് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

click me!