ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല ചര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 22, 2022, 1:58 PM IST
Highlights

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതി നല്‍കി 24 മണിക്കൂറിനകം പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
 

മുംബൈ: ക്ലബ് ഹൗസില്‍ (Clib house)  മുസ്ലിം സ്ത്രീകളെക്കുറിച്ച് (Muslim women) അശ്ലീല ചര്‍ച്ച (Obscene discussion) നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ മുംബൈ പൊലീസ് (Mumbai Police) അറസ്റ്റ് Arrest) ചെയ്തു. ആകാശ്(19), ജയ്ഷണവ് കാക്കര്‍(21), യാഷ് പരശ്വര്‍(21) എന്നിവരെ ഹരിയാനയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് മുംബൈ പൊലീസ് പിടികൂടിയത്. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം മുംബൈയില്‍ എത്തിക്കും. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതി നല്‍കി 24 മണിക്കൂറിനകം പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതില്‍ ശിവസേന എംപി പ്രിയങ്കാ ചതുര്‍വേദി പൊലീസിനെ അഭിനന്ദിച്ചു. വിവാദ ചര്‍ച്ച സംഘടിപ്പിച്ചവരുടെ വിവരങ്ങള്‍ ക്ലബ് ഹൗസ്, ഗൂഗ്ള്‍ എന്നിവരോട് പൊലീസ് ആരാഞ്ഞു. മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ഇവര്‍ ചര്‍ച്ച നടത്തിയത്.
 

click me!