പ്രണയം നടിച്ച് 17 കാരിയെ ലോഡ്ജിലെത്തിച്ചു, വീഡിയോ പകർത്തി കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു, 3 പേർ പിടിയിൽ

Published : Nov 11, 2023, 12:46 PM ISTUpdated : Nov 11, 2023, 02:06 PM IST
പ്രണയം നടിച്ച് 17 കാരിയെ ലോഡ്ജിലെത്തിച്ചു, വീഡിയോ പകർത്തി കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു, 3 പേർ പിടിയിൽ

Synopsis

 പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ മാണ്ഡ്യയിലെ ഒരു ലോഡ്ജിൽ എത്തിച്ചു.  ശേഷം സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. 

ബെംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനരയാക്കിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 17 കാരിയായ ദളിത് പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ണ്ഡ്യയിലെ മദ്ദൂരിൽ 4നാണ് കേസിന് ആസ്പദമായ ദാരുണമായ പീഡനം നടന്നത്.

പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പെൺകുട്ടിയുടെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പെൺകുട്ടിയെ പ്രണയം നടിച്ച് കെണിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.  പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ മാണ്ഡ്യയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡീപ്പിച്ചു.  ശേഷം സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. 

ബലാത്സംഗം ചെയ്യുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ച ശേഷം പ്രതികൾ ഇതു കാണിച്ച് പെൺകുട്ടിയെ നിരന്തരം  ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാള്‍ വീഡിയോ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുന്നത് തുടർന്നു. ഒടുവിൽ ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി മാതാപിതാക്കളോട് സംഭവം തുറന്നു പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കള്‍ പൊലീസിൽ പരാതി നൽകി. പരാതിയിൽ പോക്സോ വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മാണ്ഡ്യ പൊലീസ് അറിയിച്ചു.

Read More : 'കൂടെ ജീവിക്കാൻ പേടിയാണ്, എങ്ങനെയും കുട്ടിയെ നോക്കണം'; ഭർതൃവീട്ടിലേക്ക് പോയ ഷൈമോളെ പിന്നെ കണ്ടത് ചേതനയറ്റ്...

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം