മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

By Web TeamFirst Published Aug 14, 2021, 11:05 PM IST
Highlights

ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ചുള്ള പരിശോധനയ്ക്കിടെയാണ് പ്രതികള്‍ കഞ്ചാവുമായി പിടിയിലായത്.

മഞ്ചേരി: മഞ്ചേരിയില്‍ പത്തര കിലോ കഞ്ചാവ് സഹിതം വീട്ടമ്മയും രണ്ട് യുവാക്കളും പിടിയില്‍. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ആർ നിഗീഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  തമിഴ്നാട് തേനി കമ്പം ഉത്തമപാളയം വടക്ക് തറ വീഥിയിൽ രംഗനാഥന്റെ ഭാര്യ ഭാര്യ മുരുകേശ്വരി (38), തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുൽ ലാമിയ വീട്ടിൽ എൻ പി അമീർ(36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടിൽ വീട്ടിൽ ഇടി അഷ്റഫ്.(43) എന്നിവരാണ് പിടിയിലായത്. 

ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ചുള്ള പരിശോധനകളുടെ ഭാഗമായി മഞ്ചേരി നഗരം കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത വാഹന പരിശോധനക്കിടയിലാണ് മൂവരും കുടുങ്ങിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ഹ്യുണ്ടായ് ഇയോൺ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!