
അട്ടപ്പാടി മധുകൊലക്കേസിൽ ഇന്ന് ( വ്യാഴാഴ്ച) വിസ്തരിച്ച മൂന്ന് ഡോക്ടർമാരും പ്രോസിക്യൂഷൻ അനുകൂലമായി മൊഴിനൽകി. ആദ്യം വിസ്തരിച്ചത് എൺപത്തി എട്ടാം സാക്ഷി ഡോ. ലീമ ഫ്രാൻസിസിനെയാണ്. അന്ന് മധുവിന്റെ മരണം സ്ഥിരീകരിച്ച ഡോ. ലീമ അഗളി ആശുപത്രിയിലെ ജൂനിയർ സർജൻ ആണ്. മധുവിനെ അഗളി സി എച്ച് സി യിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ നോക്കിയത് ഡോ. ലീമയാണ്. നേരത്തെ പൊലീസിന് നൽകിയ മൊഴി ഡോ. ലീമ ഇന്നും ആവർത്തിച്ചു.
മൊഴിയുടെ വിശദാംശങ്ങൾ
രണ്ടാമത് വിസ്തരിച്ചത് എൺപത്തി എഴാം സാക്ഷി ഡോ.കെ.കെ. ശിവദാസിനെയാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് ഒരിക്കൽ മധുവിനെ ചികിത്സ ഡോക്ടറാണ് സാക്ഷി. പാരനോയ്ഡ് സ്കിസോഫീനിയ എന്ന രോഗം മധുവിന് ഉണ്ടായിരുന്നതായി മധുവിനെ പരിശോധിച്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രി കൺസൾട്ടന്റ് കൂടിയായ ഡോ. കെ കെ ശിവദാസൻ വിചാരണക്കോടതിയെ അറിയിച്ചു.
മൊഴിയിലെ ഉള്ളടക്കം
Read more: അട്ടപ്പാടി മധു കേസ്: സാക്ഷി വിസ്താരം വീഡിയോയിൽ പകർത്തും, മധുവിന്റെ അമ്മയുടെ ആവശ്യം അംഗീകരിച്ചു
എൺപത്തി ഒൻപതാം സാക്ഷി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി സൂപ്രണ്ട് ഡോ.പ്രഭുദാസ് അനുകൂല മൊഴി നൽകി. പ്രതികളുടെ വൈദ്യ പരിശോധന നടത്തി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ ശേഖരിച്ചു ഹാജാരാക്കിയത് ഡോ. പ്രഭുദാസാണ്. ഇക്കാര്യം അദ്ദേഹം കോടതിയിൽ ആവർത്തിച്ചു. ഇന്ന് വിസ്തരിച്ച മുഴുവൻ സാക്ഷികളുടെ പ്രോസിക്യൂഷന് വിലപ്പെട്ട മൊഴിയാണ് നൽകിയതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു.