പെരുമ്പാമ്പുകള്‍, പല്ലികള്‍, കുരങ്ങുകള്‍, പൂച്ചകള്‍, ആമകള്‍; വമ്പന്‍ വന്യജീവിക്കടത്ത്, രക്ഷിച്ചത് 140 ജീവികളെ

Published : Oct 15, 2022, 11:10 PM ISTUpdated : Oct 15, 2022, 11:12 PM IST
പെരുമ്പാമ്പുകള്‍, പല്ലികള്‍, കുരങ്ങുകള്‍, പൂച്ചകള്‍, ആമകള്‍; വമ്പന്‍ വന്യജീവിക്കടത്ത്, രക്ഷിച്ചത് 140 ജീവികളെ

Synopsis

മിസോറാമില്‍ ശനിയാഴ്ച നടത്തിയ സംയുക്ത പരശോധനയിലാണ് 140ല്‍ അധികം വന്യജീവികളെ രക്ഷിച്ചത്. വന്യജീവി കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് പൊളിച്ച് പൊലീസ്. മിസോറാമിലെ ഛാംപെയില്‍ ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ല്‍ അധികം അപൂര്‍വ്വയിനം വന്യജീവികളെ രക്ഷിച്ചത്. വന്യജീവി കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷികളും മൃഗങ്ങളും അടക്കമുള്ള ജീവികളെ മ്യാന്‍മറില്‍ നിന്ന് കടത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

മിസോറാം പൊലീസും എക്സൈസും നാര്‍ക്കോടിക് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരില്‍ മ്യാന്‍മറിലേയും ഇന്ത്യയിലേയും ആളുകളുണ്ട്. രണ്ട് ബൊലേറോകളിലും ഒരു സ്കോര്‍പിയോയിലുമായാണ് മൃഗങ്ങളെ കടത്തിക്കൊണ്ട് വന്നത്. കൂടുകളിലും ബോക്സുകളിലും അടച്ച നിലയിലായിരുന്നു മൃഗങ്ങളുണ്ടായിരുന്നത്.

30 ആമകള്‍, 2 മാര്‍മോസെറ്റ് കുരങ്ങന്മാര്‍,  രണ്ട് കുരങ്ങന്മാര്‍. 22 പെരുമ്പാമ്പുകള്‍, 18 പ്രത്യേകയിനം വലിയ പല്ലികള്‍, 55 മുതലക്കുഞ്ഞുങ്ങള്‍, ആല്‍ബിനോ വല്ലബി, പൂച്ചകള്‍, പക്ഷികള്‍, അടക്കമുള്ളവയെയാണ് രക്ഷിച്ചത്. കഴിഞ്ഞ മാസം 40 വന്യജീവികളെയാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോരുന്നതിനിടയില്‍ അസമില്‍ രക്ഷിച്ചത്. 

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ