ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു, തുടര്‍ന്ന് പീഡനം; സംഭവം തമിഴ്നാട്ടില്‍

Published : Jun 21, 2020, 10:56 PM ISTUpdated : Jun 21, 2020, 11:23 PM IST
ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു, തുടര്‍ന്ന് പീഡനം; സംഭവം തമിഴ്നാട്ടില്‍

Synopsis

പേടിച്ച് ഇവിടെ നിന്നും മുകളിലേക്ക് ഓടിപ്പോയ പെണ്‍കുട്ടിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ പൂട്ടിയിട്ടായിരുന്നു പീഡനം. രണ്ട് പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സംഭവശേഷം മുങ്ങിയ പ്രദേശവാസിയായ മറ്റൊരു വിദ്യാര്‍ത്ഥിക്കായി അന്വേഷണം തുടരുകയാണ്. 

കോയമ്പത്തൂരിലെ സുന്ദരപുരത്താണ് ദാരുണ സംഭവം. സുന്ദരപുരത്തെ വാടകവീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇതേ വീടിന്‍റെ താഴത്തെ നിലയില്‍ കഴിഞ്ഞിരുന്ന വീട്ടുടമസ്ഥന്‍റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് പീഡിപ്പിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് രണ്ട് കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പെണ്‍കുട്ടിയെ ക്രൂരുമായി പീഡിപ്പിച്ചത്. കോയമ്പത്തൂര്‍ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാരത്ഥിയാണ് വീട്ടുടമസ്ഥന്‍റെ മകന്‍. 

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഏഴാം വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സഹായം നല്‍കിയാണ് സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ വിദ്യാര്‍ഥിയും കൂട്ടുകാരും ചേര്‍ന്ന് അശ്ലീല വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചു. 

പേടിച്ച് ഇവിടെ നിന്നും മുകളിലേക്ക് ഓടിപ്പോയ പെണ്‍കുട്ടിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ശക്തമായ വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി സംഭവം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ