
ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ആറാം ക്ലാസുകാരനായ സഹപാഠിയും രണ്ട് ഇളയ സഹോദരന്മാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബാഗ്പത്തിലെ രമാലയിലായിരുന്നു സംഭവം. എട്ടു വയസുകാരിയായ പെൺകുട്ടി സർക്കാർ പ്രൈമറി സ്കൂളിലെ ശുചിമുറിയിൽവച്ചാണ് പീഡനത്തിനിരയായത്. എന്നാൽ സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാൻ തയാറായില്ലെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്.
പരാതി പിൻവലിക്കാൻ പോലീസുകാർ പെൺകുട്ടിയുടെ പിതാവിനെ നിർബന്ധിച്ചതായും പറയുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം പുറംലോകം അറിയുന്നത്.
സംഭവം വിവാദമായതിനെ തുടർന്ന് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ സസ്പെൻഡ് ചെയ്തു. മൂന്നു കുട്ടിപ്രതികൾക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു. പെൺകുട്ടി ആരോഗ്യം വീണ്ടെടുത്താൽ മൊഴി രേഖപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam