അച്ഛന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ മൂന്ന് വയസ്സുകാരി ആശുപത്രിയിൽ, പരാതിയുമായി അമ്മ

Published : Aug 08, 2022, 08:59 AM ISTUpdated : Aug 08, 2022, 09:10 AM IST
അച്ഛന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ മൂന്ന് വയസ്സുകാരി ആശുപത്രിയിൽ, പരാതിയുമായി അമ്മ

Synopsis

കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിന് വലിയ തവി ഉപയോഗിച്ചാണ് ഇയാൾ കുട്ടിയെ തുടര്‍ച്ചയായി അടിച്ചത്

​ഹൈദരാബാദ് : അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുരതര പരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് കണ്ണില്ലാത്ത ഈ ക്രൂരത. അച്ഛനെതിരെ കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഞായറാഴ്ച ശുചിമുറിയിൽ കളിക്കുകയായിരുന്ന തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നു.

കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിന് വലിയ തവി ഉപയോഗിച്ചാണ് ഇയാൾ കുട്ടിയെ തുടര്‍ച്ചയായി അടിച്ചത്. തടയാൻ ചെന്ന തന്നെ തള്ളിയിട്ടു. പിന്നീട് കുഞ്ഞിനെ കുളിമുറിയിൽ നിന്ന് തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 

അൽപ്പ നേരത്തിന് ശേഷം അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 2025 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് നാല് പെൺ മക്കളാണ്. അവര്‍ ഇപ്പോൾ എട്ട മാസം ഗര്‍ഭിണിയുമാണെന്നും പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. ഇയാള പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുട്ടികളെയും ഇയാൾ മര്‍ദ്ദിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.

അതേസമയം മണ്ണാറശാലയിൽ നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.  മണ്ണാറശാല  മണ്ണാറ പഴഞ്ഞിയിൽ ശ്യാം കുമാറിന്റെ  ഭാര്യ ദീപ്തി (26) ആണ്  48 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ കിണറ്റിൽ ഇട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം നടന്നത്. പ്രസവത്തിനു ശേഷം ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ദീപ്തി നേരത്തെ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

Read More : വൃദ്ധയെ കൊന്നത് കഴുത്ത് ഞെരിച്ച്,പണം നഷ്ടപ്പെട്ടിട്ടില്ല,ഇതര സംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊർജിതമാക്കി

സംഭവ സമയത്ത്  ദീപ്തിയുടെ അച്ഛൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മയും സഹോദരനും ക്ഷേത്രത്തിൽ പോയതായിരുന്നു. അച്ഛൻ  ഉറങ്ങിയ സമയത്താണ് ദീപ്തി കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. ഉറക്കമുണർന്ന പിതാവ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അമ്പലത്തിൽ പോയിരുന്ന മകനെയും ഭാര്യയെയും വിളിച്ചുവരുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീടിനുസമീപത്തെ  കിണറ്റിൽ  കണ്ടെത്തിയത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. 
(ചിത്രം പ്രതീകാത്മകം) 

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ