
ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടിയതായി എക്‌സൈസ്. അമ്പലപ്പുഴ സ്വദേശികളായ മാക്മില്ലന്‍ (24), നിതിന്‍ ലാല്‍ (22), മധു മോഹന്‍ (24) എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് പിടികൂടിയത്. സംഘത്തില്‍പ്പെട്ട ഉദീഷ് (38) എന്നയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മുന്‍ കാപ്പ പ്രതി കൂടിയായ ഉദീഷ് ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
ആലപ്പുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് സംഘം പിടിയിലായത്. ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ കെ അനില്‍, ജയകുമാര്‍ ജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മായാജി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രതീഷ് പി നായര്‍, മുസ്തഫ. എച്ച്, അനില്‍ കുമാര്‍, ഷഫീക്ക്. കെ എസ്, ജയദേവ് എന്നിവര്‍ പങ്കെടുത്തു. 'ഡാ മക്കളെ..പറക്കാം, നീന്താം എന്നൊക്കെ കേട്ട് ഇറങ്ങി തിരിക്കല്ലേ.' എന്നാണ് പ്രതികളെ പിടികൂടിയ വിവരം പങ്കുവച്ച് എക്‌സൈസ് ഫേസ്ബുക്കിൽ കുറിച്ചത്. അമ്പലപ്പുഴ താലൂക്കിലെ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 0477-2230182 , 9400069498 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്നും എക്‌സൈസ് ആവശ്യപ്പെട്ടു.
വയനാട്ടില്‍ ബസില്‍ എംഡിഎംഎ കടത്ത്: മധ്യവയസ്‌കന്‍ പിടിയില്‍
മാനന്തവാടി: വയനാട്ടില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ടയില്‍ എംഡിഎംഎയുമായി മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷ് (47) ആണ് പിടിയിലായത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ശ്രീജിഷിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും അമ്പത് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
മൂന്നുവര്‍ഷത്തെ പ്രണയം, മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam