
തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമൽ, സ്റ്റെറിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 9.944 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങാൻ സഹായം ഒരുക്കുകയും തുടർന്ന് ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റു വാങ്ങാനായി തമ്പാനൂരിൽ കാത്തു നൽകുകയുമായിരുന്ന നെയ്യാറ്റിൻകര ആനവൂർ സ്വദേശി 'മുളകുപൊടി' എന്ന് വിളിക്കുന്ന സുനിലിനെ എക്സൈസ് സംഘം തമ്പാനൂരിൽ നിന്ന് തന്ത്രപരമായി പിടികൂടി. തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ വിനോദ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിലായി സംസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്ന നൂറ് കണക്കിന് കിലോ ലഹരി മരുന്നുകളാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത്.
കോട്ടയത്ത് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു. തുമ്പമട മുണ്ടയ്ക്കൽ മനോജിന്‍റെ മകൾ നിരജ്ഞന (10) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതര മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ബന്ധുവിന്‍റെ വീട്ടിൽ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിന്‍റെ സൈഡിലെ കല്ലിൽ കയറി നിയന്ത്രണം വിടുകയും ഈ സമയം ഡോർ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: മലപ്പുറത്ത് മട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പ്; രണ്ട് പേരിൽ നിന്ന് തട്ടിയത് 38 പവനും 11 ലക്ഷം രൂപയും,അറസ്റ്റ്
കൂടുതല്‍ വായനയ്ക്ക്: ഒന്നിക്കാം, നോ പറയാം: ലഹരിക്കെതിരെ പോരാടാൻ ഏഷ്യാനെറ്റ് ന്യൂസ്, വിപുലമായ ക്യാംപെയ്ന് തുടക്കം