ടിക്ടോക് വഴി പരിചയപ്പെട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; മൂന്നുപേര്‍ റിമാന്‍റില്‍

Published : Oct 29, 2019, 09:11 AM IST
ടിക്ടോക് വഴി പരിചയപ്പെട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; മൂന്നുപേര്‍ റിമാന്‍റില്‍

Synopsis

 ടി​ക്ക് ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​രു​ണ്‍ അ​റ​സ്റ്റി​ലാ​യ​ത്. 

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇവരെ കോടതി റിമാന്‍റ് ചെയ്തു. ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വദേശി എ​സ്.​അ​രു​ണ്‍ (20), മ​ട്ട​ന്നൂ​ർ ശി​വ​പു​രം സ്വദേശി എം. ​ലി​ജി​ൽ (26), ശി​വ​പു​രം സ്വദേശിയായ കെ. ​സ​ന്തോ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് റിമാന്‍റ് ചെയ്തത്.

 ടി​ക്ക് ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​രു​ണ്‍ അ​റ​സ്റ്റി​ലാ​യ​ത്. സ്കൂ​ളി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് ഈ ​മാ​സം പ​തി​നേ​ഴി​നു വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി ഒ​രാ​ഴ്ച​യാ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തേു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

സ്കൂ​ളി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ 25-ന് ​കു​ട്ടി തി​രി​ച്ചെ​ത്തി.തു​ട​ർ​ന്നു പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണു കേ​സി​ലെ പ്ര​തി​യാ​യ അ​രു​ണ്‍ പെ​ണ്‍​കു​ട്ടി​യെ മൂ​ന്നാ​ർ, തി​രു​വ​ന​ന്ത​പു​രം, നേ​ര്യ​മം​ഗ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. കോ​വ​ള​ത്തു ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​രു​ണി​നെ ഫോ​ണ്‍​നമ്പര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​വ​ള​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

ഒ​രു വ​ർ​ഷം മു​ന്‍പ് പ്ര​ണ​യം ന​ടി​ച്ചു മ​റ്റൊ​രാ​ളും ത​ന്നെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി. ഈ ​സം​ഭ​വ​ത്തി​ലാ​ണു ശി​വ​പു​രം സ്വദേശി ലി​ജി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യും ലി​ജി​ലും സ​ഞ്ച​രി​ച്ച കാ​ർ ഓ​ടി​ച്ച​തു സ​ന്തോ​ഷാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്