ചന്ദനം കടത്താൻ ശ്രമിച്ചു; മണ്ണാര്‍ക്കാട് രണ്ട് പേർ പിടിയിൽ

Published : Sep 16, 2021, 10:49 PM IST
ചന്ദനം കടത്താൻ ശ്രമിച്ചു; മണ്ണാര്‍ക്കാട് രണ്ട് പേർ പിടിയിൽ

Synopsis

അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. 15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ ബാഗില്‍ സൂക്ഷിച്ചിരുന്നത്. 

പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. 15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ ബാഗില്‍ സൂക്ഷിച്ചിരുന്നത്. 

മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.  നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ വനംവകുപ്പിന് കൈമാറി.  മണ്ണാര്‍ക്കാട് എസ്ഐ കെആര്‍ ജസ്റ്റിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ