ഹോം വര്‍ക്ക് ചെയ്തില്ല, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ട്യൂഷന്‍ ടീച്ചര്‍; പൊലീസ് കേസെടുത്തു

Published : Mar 08, 2023, 11:48 AM IST
ഹോം വര്‍ക്ക് ചെയ്തില്ല, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ട്യൂഷന്‍ ടീച്ചര്‍; പൊലീസ് കേസെടുത്തു

Synopsis

സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ നിസാംപുര പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. (പ്രതീകാത്മക ചിത്രം)

മുംബൈ: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മാര്‍ച്ച് മൂന്നാം തീയതിയാണ് അധ്യാപിക കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഗോകുൽ നഗർ പ്രദേശത്തുള്ള  10 ഉം 12 ഉം വയസ്സുള്ള സഹോദരങ്ങളെയാണ് ട്യൂഷന്‍ ക്ലാസ് അധ്യാപിക മര്‍ദ്ദിച്ചത്.

കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാ് സംഭവം പുറത്താവുന്നത്. അധ്യാപിക കുട്ടികള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനായി നല്‍കിയിരുന്നു. എന്നാല്‍ ഇത് കുട്ടികള്‍ ചെയ്തിരുന്നില്ല. ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാനുമായില്ല. ഇതോടെ അദ്യാപിക തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ നിസാംപുര പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഐപിസി പ്രകാരവും 2015ലെ ജുവനൈൽ പ്രൊട്ടക്ഷൻ ആക്ടിലെയും സെക്ഷൻ 323  പ്രകാരമുള്ള കുറ്റംചുമത്തിയാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ട്യൂഷനെറ്റുന്ന മറ്റു കുട്ടികളോടും വിവരങ്ങള്‍ ചോദിച്ചറിയും. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നിസാംപുര പൊലീസ് അറിയിച്ചു.

Read More : 'കൊപ്ര, കമ്പി', കിട്ടുന്നതൊക്കെ മോഷ്ടിക്കും; നിരവധി മോഷണക്കേസുകളിൽ പ്രതി, 20 വര്‍ഷത്തിന് ശേഷം പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ