യുവതിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റില്‍; കോടതി നടപടികള്‍ക്കിടെ പൊട്ടിക്കരഞ്ഞ് ടി വി അവതാരകന്‍

By Web TeamFirst Published May 7, 2019, 1:47 PM IST
Highlights

2016 മുതല്‍ യുവതിയുമായി സൗഹൃദമുണ്ടായിരുന്ന കരണ്‍ വിവാഹ വാഗ്ദാനം നടത്തിയാണ് ഇവരെ ബലാത്സംഗം ചെയ്തത്. 

മുംബൈ: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലായ ടെലിവിഷന്‍ അവതാരകന്‍ കരണ്‍ ഒബ്റോയി കോടതി നടപടികള്‍ക്കിടെ പൊട്ടിക്കരഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്ധേരി കോടതിയില്‍ ഹാജരാക്കവേയാണ് കരണ്‍ ഒബ്റോയി പൊട്ടിക്കരഞ്ഞത്. മേയ് ഒന്‍പത് വരെ കരണ്‍ പൊലീസ് കസ്റ്റഡിയിലായിരിക്കും.

2016 മുതല്‍ യുവതിയുമായി സൗഹൃദമുണ്ടായിരുന്ന കരണ്‍ വിവാഹ വാഗ്ദാനം നടത്തിയാണ് ഇവരെ ബലാത്സംഗം ചെയ്തത്.  യുവതിയെ ബലാത്സംഗം ചെയ്യുകയും ഇത് ചിത്രീകരിക്കുകയും ചെയ്ത ഒബ്റോയി ഇവരോട് പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചോദിച്ച പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു യുവതിയെ ഇയാള്‍ ബ്ലാക്ക്മെയില്‍ ചെയ്തിരുന്നത്.

click me!