എൽഎൽബി പാസാകാതെ ആലപ്പുഴയിൽ വക്കീലായി രണ്ടര വർഷം: കേസിന് പിന്നാലെ യുവതി ഒളിവിൽ

By Web TeamFirst Published Jul 20, 2021, 12:01 AM IST
Highlights

എൽ എൽ ബി പാസാകാതെ ആലപ്പുഴയിൽ വ്യാജ വക്കീലായി പ്രവർത്തിച്ച യുവതി ഒളിവിൽ. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രണ്ടര വർഷമായി അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യർ ഒളിവിൽ പോയത്.

ആലപ്പുഴ: എൽ എൽ ബി പാസാകാതെ ആലപ്പുഴയിൽ വ്യാജ വക്കീലായി പ്രവർത്തിച്ച യുവതി ഒളിവിൽ. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രണ്ടര വർഷമായി അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യർ ഒളിവിൽ പോയത്.

സെസിക്കെതിരായ പരാതിയിൽ അന്വേഷണം  തുടങ്ങിയതായി ആലപ്പുഴ നോർത്ത് പൊലിസ് അറിയിച്ചു. ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് നോർത്ത് പൊലീസ് സെസി സേവ്യർ എന്ന യുവതിക്ക് എതിരെ കേസ് എടുത്തത്. 

വിശ്വാസ വഞ്ചന, മോഷണം, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു പരാതി. രണ്ടര വർഷമായി കോടതിയെയും ബാർ അസോസിയേഷനെയും സെസി വഞ്ചിക്കുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്.

ഇവർക്ക് മതിയായ യോഗ്യതയില്ലെന്നുള്ള അജ്ഞാതൻ്റെ കത്ത് കിട്ടിയപ്പോഴാണ്‌ സെസിയെക്കുറിച്ച് അന്വേഷിച്ചത്. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഒരാൾക്ക് ബാർ അസോസിയേഷനിൽ അംഗത്വം നൽകുന്നതിന് മുൻപ്  സർട്ടിഫിക്കറ്റും എന്റോൾ ചെയ്ത നമ്പരും പിരശോധിക്കുക പതിവുണ്ട്.

സെസി സേവ്യറിന് അംഗത്വം നൽകിയതും അങ്ങനെ തന്നെയാണെന്നാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച സെസി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സെസി സെവ്യർ ഒളിവിൽ പോയി.ഫോൺ സ്വിച്ച് ഓഫാണ് ഫേസ്ബുക്ക് അക്കൗണ്ടും ഡിലിറ്റ് ചെയ്തിട്ടുണ്ട്.

click me!