കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

Published : Jun 17, 2023, 02:10 PM ISTUpdated : Jun 17, 2023, 02:11 PM IST
കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

Synopsis

കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടാക്കളാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇവരില്‍ നിന്നും മോഷ്ടിച്ച ബൈക്കും കണ്ടെത്തി.

തിരുവനന്തപുരം: കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം നടത്തുന്ന രണ്ട് യുവാക്കളെ വെള്ളറട പൊലീസ് പിടികൂടി. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (18), കണ്ണന്നൂര്‍ ആശാഭവനില്‍ അഭിന്‍ റോയി (18) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 11ന് രാത്രി തേക്കുപാറ സ്വദേശി സുരേന്ദ്രന്റെ ബൈക്കും ബുധനാഴ്ച കത്തിപ്പാറ കൂട്ടപ്പൂ എന്നിവിടങ്ങളില്‍ നിന്നുള്ള ബൈക്കുകളും ഇരുവരും മോഷ്ടിച്ചു എന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബാലരാമപുരം സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇവര്‍ തിരികെ വീട്ടിലെത്തി നാട്ടുകാര്‍ക്ക് നേരെ അസഭ്യം വിളിക്കുകയും വാക്കേറ്റം നടത്തുകയും ചെയ്തു. തുടര്‍ന്ന് പരിസരവാസികള്‍ വെള്ളറട പൊലീസിനെ അറിയിച്ചതിന് തുടര്‍ന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടാക്കളാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇവരില്‍ നിന്നും മോഷ്ടിച്ച ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

  സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് രാജസേനന്‍ ബിജെപി വിട്ടത്: കെ സുരേന്ദ്രന്‍ 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത; 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിൽ
പഹൽ​ഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വാട്ട്സ് ആപ്പ് കോൾ, കണ്ണൂരിലെ വയോധികയ്ക്ക് നഷ്ടമായത് 1.58 കോടി, കേസെടുത്ത് സൈബർ പൊലീസ്