അടൂരില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

By Web TeamFirst Published Dec 9, 2019, 6:47 PM IST
Highlights

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നിഖിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കായംകുളം രണ്ടാംകുറ്റി സ്വദേശികളായ നിഖിൽ (20), ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്. 

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നിഖിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇയാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതും. നിഖിലിന്  സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്.
 

click me!