16കാരനുമായി സൗഹൃദമുണ്ടാക്കി വീട്ടിൽക്കൊണ്ടുപോയി പീഡനം; സേലത്ത് രണ്ട് ട്രാൻസ് വിമന് ജീവപര്യന്തം തടവുശിക്ഷ

Published : Feb 23, 2024, 11:20 AM IST
16കാരനുമായി സൗഹൃദമുണ്ടാക്കി വീട്ടിൽക്കൊണ്ടുപോയി പീഡനം; സേലത്ത് രണ്ട് ട്രാൻസ് വിമന് ജീവപര്യന്തം തടവുശിക്ഷ

Synopsis

16കാരനെ പീഡിപ്പിച്ച കേസിൽ ഗായത്രി, മുല്ല എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്

സേലം: തമിഴ്നാട് സേലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് ട്രാൻസ് വിമന് ജീവപര്യന്തം തടവ്. ഹോട്ടൽ ജീവനക്കാരനായ 16കാരനെ പീഡിപ്പിച്ച കേസിൽ ഗായത്രി, മുല്ല എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 

കല്ലുകടൈ സ്വദേശികളായ ഗായത്രിയും മുല്ലയും സേലത്തെ എടഗണശാലയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന പതിനാറുകാരനുമായി സൗഹൃദത്തിലായി. 2022 ജൂലായ് 14ന് ഇരുവരും ചേർന്ന് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി പിന്നീട് മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തി. അവർ മഗുഡൻചാവടി പൊലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് ഗായത്രിയെയും മുല്ലയെയും അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരം പ്രത്യേക കോടതിയിൽ വിചാരണ നടത്തി. ഗായത്രിയും മുല്ലയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവുശിക്ഷയും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം