മലപ്പുറത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു വയസുകാരി മരിച്ചു

By Web TeamFirst Published Sep 16, 2019, 5:17 PM IST
Highlights

തിരുനാവായ എടക്കുളം സ്വദേശി മുഹമ്മദ് ഷെഫീഖ്- ഉമ്മുസൽമ ദമ്പതിമാരുടെ മകൾ അഫ്സ തെൻസ ആണ് മരിച്ചത്.

മലപ്പുറം: ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. മലപ്പുറം ആലത്തിയൂർ മുക്കിലപ്പീടികയിലാണ് സംഭവം നടന്നത്. തിരുനാവായ എടക്കുളം സ്വദേശി മുഹമ്മദ് ഷെഫീഖ്- ഉമ്മുസൽമ ദമ്പതിമാരുടെ മകൾ അഫ്സ തെൻസ ആണ് മരിച്ചത്.

click me!