ബന്ധുവീട്ടിലെത്തിയതറിഞ്ഞു, 9, 10 ക്ലാസുകാരായ സഹോദരിമാരെ ബൈക്കിലെത്തി കടത്തി, മദ്യം നൽകി പീഡിപ്പിച്ചു; അറസ്റ്റ്

Published : Apr 19, 2024, 08:32 PM IST
ബന്ധുവീട്ടിലെത്തിയതറിഞ്ഞു, 9, 10 ക്ലാസുകാരായ സഹോദരിമാരെ ബൈക്കിലെത്തി കടത്തി, മദ്യം നൽകി പീഡിപ്പിച്ചു; അറസ്റ്റ്

Synopsis

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ കുട്ടികളെ ഇരുവരും ചേർന്ന് ബൈക്കിൽ എത്തി ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വണ്ടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മദ്യം നൽകി മയക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി , തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ് എന്നിവരാണ് വണ്ടൂർ പൊലീസിന്‍റെ പിടിയിലായത്. 9, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ  ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ കുട്ടികളെ ഇരുവരും ചേർന്ന് ബൈക്കിൽ എത്തി ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16നാണ് കേസ് ആസ്പദമായ സംഭവം. ബന്ധുവീട്ടിൽ  താമസിക്കാനായി എത്തിയ കുട്ടികളെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. ഇതോടെ കുട്ടികളുടെ ചെറിയമ്മ വണ്ടൂർ പൊലീസിൽ പരാതി നൽകി. തുടർന്ന്  വണ്ടൂർ എസ് ഐ ടിപി മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.  

കൊടുങ്ങല്ലൂർ സ്വദേശികളായ പെൺകുട്ടികൾ പ്രതികളുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പത്താം ക്ലാസുകാരിയുമായി നെടുമ്പാശ്ശേരിക്കാൻ ബേസിലും അനിയത്തിയുമായി റമീസും ഒരു  വർഷത്തിലധികമായി അടുപത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ഇരുവരും ബൈക്കിൽ എത്തി പെൺകുട്ടികളെ വണ്ടൂരിൽ നിന്നും കൊണ്ടുപോയത്. തുടർന്ന് ബാംഗ്ലൂരിൽ ഒരു ദിവസം വീട് സംഘടിപ്പിച്ച് താമസിക്കുകയായിരുന്നു. 

അവിടെ വെച്ചാണ് പെൺകുട്ടികളെ മദ്യം നൽകി പ്രതികൾ പീഡിപ്പിച്ചത്. പിന്നീട് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽ വച്ച്  പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവർക്കും എതിരെ പോക്സോ  വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത് . പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എസ്ഐ ടി സമദ്,  സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ടി. സിനി, എം ജയേഷ്, തുടങ്ങിയവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read More : അയൽവാസികളോട് പക, ക്രൂരത കുഞ്ഞിനോട്; രണ്ടര വയസ്സുകാരിയെ ജീവനോടെ കുഴിച്ചിട്ട യുവതിക്ക് വധശിക്ഷ

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും