മൊബൈൽ ഫോൺ മോഷണം പതിവാക്കി; യുവാക്കളെ പൊലീസ് പൊക്കി

Web Desk   | Asianet News
Published : Feb 11, 2020, 01:18 AM IST
മൊബൈൽ ഫോൺ മോഷണം പതിവാക്കി; യുവാക്കളെ പൊലീസ് പൊക്കി

Synopsis

രണ്ടിടത്തു നിന്നായി അഞ്ച് മൊബൈല്‍ ഫോണുകളാണ് യുവാക്കള്‍ മോഷ്ടിച്ചത്. അഞ്ചിൽ നാല് ഫോണുകൾ പൊലീസ് കണ്ടെടുത്തു. 

തിരൂരങ്ങാടി: മൊബൈൽ ഫോൺ മോഷണം പതിവാക്കിയ യുവാക്കളെ പൊലീസ് പിടികൂടി. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കീരിയാട്ടിൽ രാഹുൽ (22), ചെട്ടിപ്പടി സ്വദേശി കുറ്റ്യാടി അകീബ് (22) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. 

തലപ്പാറയിൽ ഇതരസംസ്ഥാന കുടുംബം താമസിക്കുന്നിടത്ത് നിന്ന് മൂന്നും ചെമ്മാട് ബ്ലോക്ക് റോഡിലെ സ്ഥാപന ജീവനക്കാരുടെ രണ്ടും മൊബൈൽ ഫോണുകളാണ് ഇരുവരും മോഷ്ടിച്ചത്. അഞ്ചിൽ നാല് ഫോണുകൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്