ലക്ഷ്യം ഹോസ്റ്റലുകൾ; വാങ്ങുന്നത് ബാം​ഗ്ലൂരിലെ മൊത്തവിതരണക്കാരിൽ നിന്നും; സൂക്ഷിച്ചത് ഷോൾഡർ ബാ​ഗിലും പോക്കറ്റിലും; 106 ഗ്രാം എംഡിഎംഎയുമായി 2പേർ പിടിയിൽ

Published : Jun 27, 2025, 08:20 PM IST
mdma arrest

Synopsis

കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന യുവാക്കളാണ് പിടിയിലായത്.

എറണാകുളം: എറണാകുളം പാലാരിവട്ടത്ത് 106 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന യുവാക്കളാണ് പിടിയിലായത്. പാലാരിവട്ടം സൗത്ത് ജനത റോഡ് പരിസരത്ത് നിന്നുമാണ് പത്തനംതിട്ട സ്വദേശിയായ അശ്വിൻ, കോട്ടയം സ്വദേശിയായ അക്ബർ ഖാൻ എന്നിവരെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് എസ്ഐയും ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഷോൾഡർ ബാഗിലും പോക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിലെ മൊത്ത വിപണനക്കാരിൽ നിന്നും എംഡിഎംഎ എടുത്ത് കൊണ്ട് വരവേയാണ് ഇവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ