'ക്വാളിറ്റി പോര'; പാലക്കാട് 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

Published : Feb 23, 2022, 08:49 AM IST
'ക്വാളിറ്റി പോര'; പാലക്കാട് 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

Synopsis

വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിച്ച പുകയില ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതിനെ തുടർന്ന് പ്രതികൾ തിരികെ കൊണ്ടുപോകും വഴിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 

പാലക്കാട്: പാലക്കാട് മരുതറോഡിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി (banned tobacco products) രണ്ട് യുവാക്കൾ പിടിയിൽ. മണ്ണാര്‍കാട്  സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിച്ച പുകയില ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതിനെ തുടർന്ന് പ്രതികൾ തിരികെ കൊണ്ടുപോകും വഴിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.  രാവിലെ മരുതറോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ നിർത്താതെ പോവുകായായിരുന്നു. 

എന്നാൽ  പൊലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച് പിക്കപ് വാൻ വിശദമായി പരിശോധിച്ചു. ഇതിനിടയിലാണ് പച്ചക്കറികൾ സൂക്ഷിക്കുന്ന ബോക്സുകളിൽ നിന്നായി പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിന്നാലെ  ഷബീര്‍, ഷഹബാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായാണ് പ്രതികൾ പുകയില ഉത്പന്നങ്ങൾ വാങ്ങിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും ഉത്പന്നങ്ങൾ വാങ്ങാൻ പ്രതികൾക്ക് മറ്റാരെങ്കിലും പണം നൽകിയോ എന്നതിനേക്കുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചു.

രണ്ടരവയസ്സുകാരിക്ക് ക്രൂര പീഡനം;കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിന്‍ ഒളിവില്‍

കൊച്ചി: തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിയെ (thrikkakkara child)ക്രൂരമായി മര്‍ദിച്ചത് ആരെന്ന കാര്യത്തില്‍ ദുരൂഹത തുടരവേ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിന്‍(antony tijin) ഒളിവില്‍ പോയി. ഇന്നലെ പകല്‍ മുഴുവൻ പൊലീസ് ഇയാളെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏറ്റവും ഒടുവിൽ മുത്തങ്ങയിലാണ് ടവർ ലൊക്കേഷൻ കണ്ടത്. ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുഞ്ഞിന്‍റെ അഛന് ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു

രണ്ടരവയസ്സുകാരി ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെ. 24 മണിക്കൂര്‍ കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറായന് കഴിയൂ എന്ന് ഡോക്ടര്‍മാര്‍. ഈ പിഞ്ചു ശരീരത്തെ ആരാണ് ഇത്രയും ക്രൂരമായി പീഡിപ്പിച്ചതെന് ചോദ്യത്തിന് ഇപ്പോഴും പൊലീസിന് ഉത്തരമായിട്ടില്ല. വീണു പരിക്കേറ്റതാണെന്ന മൊഴിയിൽ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇവർക്കൊപ്പം താമസിച്ചരുന്ന ആന്റണി ടിജോയെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ കഥ മാറി. ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അഛന്‍ രംഗത്തെത്തി. ആൻറണിയുടെ സംശയസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയോളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെഇന്നലെ പകല്‍ മുഴവന്‍ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഇല്ല.

ചില സമയങ്ങളില് മാത്രമാണ് മൊബൈൽ ഫോണ്‍ സജീവമായിരുന്നത്. തൃക്കാക്കര സ്റ്റേഷനില്‍ ചോദ്യം ചെയ്യാന് എത്തണമെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചെങ്കിലും അതിനും മറുപടി യില്ലായിരുന്നു. ഇതോടെയാണ് ഇയാളെ ഒളിവില്‍ പോയെന്ന് പൊലീസിന് മനസ്സിലായത്.ഈ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

ഇയാളുടെ ബന്ധുക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്യും. ഇതിനിടെ ഫ്ലാറ്റില് ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മകന്‍റെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമ സമിതിക്ക് കത്ത് നല്കി. കൗണ്‍സിലരുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പത്ത് വയസ്സുള്ള മകന് സമാന രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ