
തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇത് സംബന്ധിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾവശത്തെ സ്ലാബ് ഇളകിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.
Also Read: അതിശക്തമായ മഴ വരുന്നു! 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറും
സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; ദുരൂഹതകൾ നിറഞ്ഞ സംഭവ പരമ്പര