വിവാഹച്ചടങ്ങിൽ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു; ദളിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

Published : May 06, 2019, 09:17 AM IST
വിവാഹച്ചടങ്ങിൽ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു; ദളിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

Synopsis

ജീതേന്ദ്രയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഗംഭീര്‍ സിംഗ്, ഹര്‍ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഡെറാഡൂൺ: വിവാഹ സൽക്കാരത്തിൽ തങ്ങളുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദളിത് യുവാവിനെ ഉയർന്ന ജാതിക്കാർ തല്ലിക്കൊന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്​​രി ജി​ല്ല​യി​ലാ​ണ്​ ദാരുണമായ സം​ഭ​വം നടന്നത്. ശ്രീ​കോ​ട്ട്​ ഗ്രാ​മ​ത്തി​ലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ജീ​തേ​ന്ദ്ര​(23)നെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

ഏ​പ്രി​ൽ 26നാണ്​ ​ജീ​തേ​ന്ദ്ര ആക്രമിക്കപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ  ഇയാൾ ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചത്. തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരൻ ഭക്ഷണം കഴിച്ചതാണ് ഉയർന്ന ജാതിക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ്പി ഉത്തംസിം​ഗ് ജിംവാൾ 
മാധ്യമങ്ങളോട് പറഞ്ഞു. 

ജീതേന്ദ്രയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഗംഭീര്‍ സിംഗ്, ഹര്‍ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ജീതേന്ദ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ക‌ൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎസ്പി അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്