കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ചു; ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ

Published : Jun 18, 2023, 11:51 PM ISTUpdated : Jun 18, 2023, 11:55 PM IST
കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ചു; ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ

Synopsis

ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിക്ക് എത്തിയതായിരുന്നു റെജികുമാർ.

പത്തനംതിട്ട: കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ച ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയിൽ. ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിക്ക് എത്തിയതായിരുന്നു റെജികുമാർ. ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്ന്ത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. അ‍ഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി നട അടയ്ക്കും.

Also Read: അഖിലിനൊപ്പം പോകണം, തുറന്ന് പറഞ്ഞ് അല്‍ഫിയ; ഉടനടി നടപടിയെടുത്ത് മജിസ്ട്രേറ്റ്; കോവളത്തേക്ക് മടക്കം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം