സാന്‍വിച്ച് എത്താന്‍ വെെകി; വെയിറ്ററെ വെടിവെച്ച് കൊന്നു

Published : Aug 18, 2019, 04:24 PM IST
സാന്‍വിച്ച് എത്താന്‍ വെെകി; വെയിറ്ററെ വെടിവെച്ച് കൊന്നു

Synopsis

താന്‍ ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് എത്താന്‍ ഒരുപാട് വെെകിയെന്നാണ് കൊലയാളിയുടെ ആരോപണം. കടുത്ത ദേഷ്യത്തിലായിരുന്ന കൊലപാതകി വെയിറ്ററിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളും വ്യക്തമാക്കി

പാരീസ്: ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് എത്താന്‍ വെെകിയതോടെ ഹോട്ടല്‍ വെയിറ്ററെ വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയില്‍ പാരീസിലാണ് സംഭവം. ഏതാനും മാസങ്ങള്‍ക്ക് മാത്രം മുമ്പ് ആരംഭിച്ച പാരീസിലെ പിസ, സാന്‍വിച്ച് എന്നിവ മാത്രം ലഭിക്കുന്ന ഹോട്ടലിലാണ് സംഭവം.

താന്‍ ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് എത്താന്‍ ഒരുപാട് വെെകിയെന്നാണ് കൊലയാളിയുടെ ആരോപണം. കടുത്ത ദേഷ്യത്തിലായിരുന്ന കൊലപാതകി വെയിറ്ററിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളും വ്യക്തമാക്കി.

വെടിയേറ്റ് വീണ വെയിറ്ററെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയില്‍ മയക്കുമരുന്ന് വേട്ട, നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍
പതിവുകൾ തെറ്റിച്ച് അമേരിക്ക, ഇക്വഡോറിൽ കരയാക്രമണം, ലക്ഷ്യം ലഹരി സംഘങ്ങൾ