സ്വകാര്യ ബസില്‍ കഞ്ചാവ് കടത്ത്; സംശയം തോന്നി പരിശോധന, യുവാവ് പിടിയില്‍

Published : Dec 15, 2023, 12:47 PM IST
സ്വകാര്യ ബസില്‍ കഞ്ചാവ് കടത്ത്; സംശയം തോന്നി പരിശോധന, യുവാവ് പിടിയില്‍

Synopsis

കര്‍ണാടക ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് അരുണിനെ പിടികൂടിയത്.

മാനന്തവാടി: സ്വകാര്യ ബസില്‍ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വൈത്തിരി ചുണ്ടേല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അരുണ്‍ ആന്റണി (32) ആണ് പിടിയിലായത്. എക്സൈസ് കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കര്‍ണാടക ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് അരുണിനെ പിടികൂടിയത്. 250 ഗ്രാം കഞ്ചാവാണ് അരുണ്‍ ആന്റണിയില്‍ നിന്നും കണ്ടെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളെ തുടര്‍നടപടിക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.സി പ്രജീഷ്, എം.സി സനൂപ്, ഡ്രൈവര്‍ കെ.കെ സജീവ് എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.


വന്‍ കഞ്ചാവ് വേട്ടയുമായി 'കെമു'; അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം: സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധനയില്‍ തിരുവനന്തപുരത്തും, എറണാകുളത്തും, പാലക്കാടും കഞ്ചാവുമായി യുവാക്കളെ പിടിയിലായതായി എക്സൈസ്. തിരുവനന്തപുരത്ത് കാരോട് ബൈപ്പാസില്‍ ഒരു കിലോയിലധികം കഞ്ചാവുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ശരത്തിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. 

എറണാകുളം നോര്‍ത്ത് പറവൂരില്‍ 1.54 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ എക്സൈസ് പിടിയിലായി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ തോമസ് ദേവസിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പറവൂര്‍ സ്വദേശികളായ നിധിന്‍, മനോജ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനോജിന്റെ മകനാണ് ഒന്നാം പ്രതിയായ നിധിന്‍. മനോജിനെ സ്പോട്ടില്‍ വച്ചും നിധിനെ പിന്നീട് നടന്ന തിരച്ചിലിലും അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് എക്സൈസ്, സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.85 കിലോഗ്രാം കഞ്ചാവ് പിടികൂടി ഷനൂബ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ കണ്ട് സ്‌കൂട്ടറില്‍ നിന്നും ഇറങ്ങി ഓടിയ ഷാനവാസ് എന്നയാളെയും പ്രതിയായി കേസില്‍ ചേര്‍ത്തിട്ടുണ്ട്.

ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ