സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

Published : Sep 05, 2020, 08:38 PM ISTUpdated : Sep 05, 2020, 08:41 PM IST
സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് കമല്‍ സമ്മതിക്കുകയായിരുന്നു.

ലഖ്നൗ: ​ഗർഭിണിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

നാല് വർഷം മുമ്പായിരുന്നു മുപ്പതുകാരിയായ നേഹയെ കമല്‍ എന്നയാള്‍ വിവാഹം കഴിച്ചത്. സ്ത്രീധനത്തെ ചൊല്ലി തുടക്കം മുതല്‍ കമലും കുടുംബവും നേഹയെ ഉപദ്രവിച്ചു വരികയാണെന്ന് യുവതിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് കമല്‍ സമ്മതിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ഗംഗാ കനാലിലാണ് നേഹയുടെ മൃതദേഹം ഉപേക്ഷിച്ചത്. മൃതദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണന്ന് പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വല്ലാത്തൊരു തല്ലായിപ്പോയി', ക്ലാസിനിടെ താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് അധ്യാപകൻ
ക്യൂ നിൽക്കുന്നതിനിടെ പണം നൽകാൻ തയ്യാറായില്ല, ബീവറേജിലെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ, തൈക്കാട്ടുശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ