പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

Published : Oct 10, 2022, 10:02 AM IST
പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

Synopsis

ശേഖറിന്‍റെ ഭാര്യ ശിവകാമി(55)യുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആണ്‍ മക്കളും വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. 


തമിഴ്‍നാട്:  കുടുംബത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. തമിഴ്‍നാട് ജോലാര്‍പേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തില്‍ താമസിക്കുന്ന മുരളി (27) ഒരു വര്‍ഷം മുമ്പാണ് ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനെ തുടര്‍ന്ന് മുരളിയും മുരളിയുടെ അമ്മ ശിവകാമി (55)യുമാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന് കാരുതുന്നതായി പൊലീസ് പറഞ്ഞു. 

ശേഖറിന്‍റെ ഭാര്യ ശിവകാമി(55)യുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആണ്‍ മക്കളും വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂർ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴി‍ഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കോഴിക്കറിയില്‍ വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. 

ശനിയാഴ്ച വൈകീട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ജോലൂർപേട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വീടിനിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോളാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. 

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍: അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ