
തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. തലക്കും കൈക്കും വെട്ടേറ്റ ഭാര്യയെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു ശേഷം പിന്നീട് തിരികെ വീട്ടിൽ അയച്ചു. രാവിലെ കൂടുതൽ പരിശോധനക്കായി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.
കാട്ടാക്കട വില്ലിടുംപാറ മൊഴുവൻകോട് റിട്ട പഞ്ചായത്ത് ജീവനക്കാരനായ രാജേന്ദ്രന്റെ ആതിര ഭവനിൽ വ്യാഴാഴ്ച രാത്രി എട്ടോടെ ആണ് സംഭവം. രാജേന്ദ്രൻ ഗീത ദമ്പതികളുടെ മകൾ 24കാരിയായ അശ്വതിയെയാണ് ഭർത്താവ് ധനുവച്ചപുരം രോഹിണി ഭവനിൽ സുജിത് 29 ആക്രമിച്ചത്. വീട്ടിൽ എത്തിയ സുജിത് ബഹളം ഉണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി എടുത്ത് വെട്ടുകയും ചെയ്തു.
അശ്വതിയുടെ തലയിൽ ആണ് പരിക്ക് ആറോളം തുന്നൽ ഉണ്ട്. രാജേന്ദ്രനെ അക്രമിച്ചപോൾ തടഞ്ഞ സമയത്തും അശ്വതിക്ക് കയ്യിൽ വെട്ടേറ്റു. ബഹളം നിലവിളി ആയായപ്പോൾ ഇവരുടെ വീടിനു മുന്നിൽ ടർഫിൽ കളിക്കുകയായിരുന്ന ചെറുപ്പക്കാർ ഓടിയെത്തുകയും നാട്ടുകാരുൾപ്പെടുന്ന സംഘം സുജിത്തിനെ തടഞ്ഞു വച്ചു പൊലീസിന് കൈമാറി.
2018 ൽ വിവാഹിതരായ അശ്വതിയും സുജിത്തും വിവാഹം കഴിഞ്ഞു മൂന്ന് മാസം ആയപ്പോൾ തന്നെ ആസ്വാരസ്യത്തിൽ ആയിരുന്നു . കുഞ്ഞു ആയതു മുതൽ വീട്ടുകാർ രമ്യതയിൽ പോകാൻ പലവട്ടം ഇരുവരെയും ഇരുത്തി ചർച്ചകൾ നടത്തി. എന്നാൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷം ആയതോടെ അശ്വതി വീട്ടിലേക്കു മടങ്ങുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.
ഇതിൻപ്രകാരം കോടതി അശ്വതിക്ക് പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുണ്ട് .ഇതിനിടെയാണ് ഇപ്പോൾ സുജിത് അശ്വതിയുടെ വീട്ടിൽ എത്തി അക്രമം നടത്തിയത്. ശനിയാഴ്ച ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ അശ്വതിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ശേഷം രാവിലെ തന്നെ തുടർ ചികിത്സക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam