തൊഴിലുടമയുമായി ബന്ധം, ഗർഭിണിയായപ്പോൾ ഹണിട്രാപ്പ്; 15 ലക്ഷം ആവശ്യപ്പെട്ട യുവതിയും യുവാവും മലപ്പുറത്ത് പിടിയിൽ

Published : Nov 03, 2023, 12:55 PM ISTUpdated : Nov 03, 2023, 01:06 PM IST
തൊഴിലുടമയുമായി ബന്ധം, ഗർഭിണിയായപ്പോൾ ഹണിട്രാപ്പ്; 15 ലക്ഷം ആവശ്യപ്പെട്ട യുവതിയും യുവാവും മലപ്പുറത്ത് പിടിയിൽ

Synopsis

പരാതിക്കാരനായ യുവാവിന്‍റെ സ്ഥാപനത്തിൽ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചുണ്ടായ പരിചയത്തിൽ യുവാവുമായി ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്തെന്നാണ് പൊലീസ് നൽകുന്ന വിവരം.

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ.  വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂർ സ്വദേശിയായ 27കാരൻറെ പരാതിയിലാണ് നടപടി. 

യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മുബഷിറ പരാതിക്കാരനായ യുവാവിൽ നിന്നും ഗർഭിണിയായിരുന്നു. ഈ വിവരം പുറത്തുപറയാതിരിക്കാനാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ യുവാവിന്‍റെ സ്ഥാപനത്തിൽ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചുണ്ടായ പരിചയത്തിൽ യുവാവുമായി ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്തെന്നാണ് പൊലീസ് നൽകുന്ന വിവരം. പിന്നീട് യുവതി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. 

എന്നാൽ ഈ വിവരം പുറത്തുപറയാതിരിക്കാൻ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് മുബഷിറയ്ക്ക് 50,000 രൂപ നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടർന്നതോടെ യുവാവ് മലപ്പുറം ജില്ല പൊലീസ് മേധാവിക്കു പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതി ആവശ്യപ്പെട്ട പണം നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ പൊലീസ് വലയിലാക്കിയത്. താൻ ബി.ഡി.എസ് വിദ്യാർഥിനിയാണെന്നാണ് യുവതി നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികള്‍ സ്വീകരിക്കും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More : പരാതിക്കാരിയുടെ വാട്ട്സ്ആപ്പിൽ അശ്ലീല വീഡിയോയും മെസേജും അയച്ചു; എസ്ഐക്ക് സസ്പെൻഷൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല
അമ്മ സുഹൃത്തിനൊപ്പം രണ്ടാമത്തെ കുഞ്ഞിന്റെ ഗർഭകാല ഫോട്ടോഷൂട്ടിൽ, ഒരു നിമിഷത്തെ അശ്രദ്ധ, 3 വയസ് പ്രായമുള്ള മൂത്ത മകൻ പൂളിൽ വീണുമരിച്ചു