
ഉഡുപ്പി: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ഉപ്പിനങ്ങാടി സ്വദേശിനിയായ 35 കാരിയെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും അഭയം നൽകിയതിനുമാണ് സഫറയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഉഡുപ്പി-മണിപ്പാൽ ഹൈവേയെ വിറപ്പിച്ച സംഘമാണ് ഗരുഡ സംഘം. യാത്രക്കാരെ ആക്രമിച്ച് കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി.
Read More.... കാൽ തെന്നി റോഡിൽ വീണു, എഴുന്നേൽക്കും മുൻപ് വാഹനങ്ങൾ ഇടിച്ചിട്ടു; ആരും സഹായിച്ചില്ല: ഇരിട്ടിയിൽ ദാരുണ മരണം
രാത്രി വാളുകളും മറ്റ് ആയുധങ്ങളുമായാണ് ഇവർ ആക്രമണം നടത്തുക. അറസ്റ്റിലായ സഫറ, ക്രിമിനൽ സംഘാംഗങ്ങൾക്ക് മൊബൈൽ ഫോൺ നൽകുകയും പണം കൈമാറുകയും ചെയ്‌തെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കെ. പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam