ബിസിനസുകാരനെ കെണിയിൽപ്പെടുത്തി ന​ഗ്നചിത്രമെടുത്ത് ഭീഷണി, 38 ലക്ഷം തട്ടിയ യുവതി പിടിയിൽ

Published : Feb 06, 2022, 07:17 AM IST
ബിസിനസുകാരനെ കെണിയിൽപ്പെടുത്തി ന​ഗ്നചിത്രമെടുത്ത് ഭീഷണി, 38 ലക്ഷം തട്ടിയ യുവതി പിടിയിൽ

Synopsis

സെപ്റ്റംബറിൽ ഷിജിയുടെ ഫ്ലാറ്റിലെത്തിയ ബിസിനസ്സുകാരനെ കെണിയിൽപ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പക‍ർത്തുകയായിരുന്നു

കൊച്ചി: ബിസിനസ്സുകാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന ഷിജി  മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാരപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് 34കാരിയായ ഷിജി മോൾ. 

സുഹൃത്ത് വഴിയാണ് മലപ്പുറം സ്വദേശിയായ ബിസിനസ്സുകാരൻ ഷിജിയെ പരിചയപ്പെടുന്നത്. അതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ പാലച്ചുവടിലുളള ഫ്ലാറ്റിലെത്തിയ ബിസിനസ്സുകാരനെ കെണിയിൽപ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പക‍ർത്തുകയായിരുന്നു. സോഫ്റ്റ് ഡ്രിങ്കിൽ മയക്കുമരുന്ന് നൽകി മയക്കി ഇയാളെ ന​ഗ്നനാക്കിയാണ് ദൃശ്യങ്ങൾ പക‍ർത്തിയത്. പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപയാണ് ഷിജി മോൾ തട്ടിയെടുത്തത്. ഇനിയും പണം വേണമെന്ന ഭീഷണി തുട‍ർന്നപ്പോഴാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്. 

ഷിജി ക്ഷണിച്ചത് പ്രകാരമാണ് ബിസിനസ്സുകാരൻ കഴിഞ്ഞ സെപ്റ്റംബറിൽ ഫ്ലാറ്റിലെത്തിയത്. ഇവ‍ ഇടക്കിടെ ബിസിനസ്സുകാരനുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് മടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷിജിയുടെ ഫോൺ വന്നു, കയ്യിൽ തന്റെ ന​ഗ്ന ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് ആ ഫോൺ കോളിൽ അവ‍ർ ബിസിനസ്സുകാരനോട് പറഞ്ഞത്. പിന്നാലെ ഭീഷണിയുമെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

72 വയസുളള അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ, സംഭവം വല്ലാർപാടത്ത്, സഹോദരിക്ക് വസ്തു കൊടുത്തത് പ്രകോപനം
വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്