റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അപകടമെന്ന് നിഗമനം, കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ

By Web TeamFirst Published Sep 12, 2021, 11:05 AM IST
Highlights

സ്ത്രീയെ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞത് അല്ല എന്നാണ് പൊലീസിന്‍റെ  നിഗമനം. റോഡിൽ നിൽക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ. കോയമ്പത്തൂർ കാലപ്പെട്ടി സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. സ്ത്രീയെ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞത് അല്ല എന്നാണ് പൊലീസിന്‍റെ  നിഗമനം.

റോഡിൽ നിൽക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോയി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊയമ്പത്തൂർ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്തായിരുന്നു സംഭവം. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവതിയെ കാറിൽ നിന്നും വലിച്ചെറിഞ്ഞത് അല്ല എന്ന് പൊലീസ് കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!