
ജയ്പൂര്‍: മുത്തലാഖ് ചൊല്ലിയ ശേഷം ഭര്‍തൃപിതാവും ബന്ധുവും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. രാജസ്ഥാനിലാണ് മൊഴി ചൊല്ലിയ ദിവസം തന്നെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ഭര്‍ത്താവ് മൊഴി ചൊല്ലി കഴിഞ്ഞപ്പോള്‍ ഭര്‍തൃപിതാവും അയാളുടെ സഹോദരനും ചേര്‍ന്ന് 25-കാരിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ച ഇവരെ ഭര്‍തൃസഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും എഫ്ഐആറില്‍ പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിനെതിരെയും ലൈംഗിക പീഡനത്തിന് ഭര്‍തൃപിതാവിനും ബന്ധുവിനും എതിരെയാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam