വിഷാദ രോഗം; 6 മാസം പ്രായമുള്ള മകളുമായി ഫ്ലാറ്റിന്‍റെ 16-ാം നിലയിൽ നിന്നും ചാടി 33കാരി ജീവനൊടുക്കി

Published : Jan 11, 2024, 09:31 AM ISTUpdated : Jan 11, 2024, 09:32 AM IST
വിഷാദ രോഗം;  6 മാസം പ്രായമുള്ള മകളുമായി ഫ്ലാറ്റിന്‍റെ 16-ാം നിലയിൽ നിന്നും ചാടി 33കാരി ജീവനൊടുക്കി

Synopsis

ഏറെ നാളായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന്  ബന്ധുക്കൾ പറഞ്ഞു.

നോയിഡ: ദില്ലിയിൽ യുവതി അപ്പാർട്ട്മെന്‍റിന്‍റെ പതാനാറാം നിലയിൽ നിന്നും കൈക്കുഞ്ഞുമായി ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഒരു ഹൌസിംഗ് സൊസൈറ്റിയിലാണ് ദാരുണമായ സംഭവം നടന്നത്. അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് 33 കാരിയായ യുവതി തന്‍റെ ആറ് മാസം പ്രായമുള്ള മകളെയുമെടുത്ത് താഴേക്ക് ചാടുകയായിരുന്നു. യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബത്തോടൊപ്പമായിരുന്നു യുവതി ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. ഏറെ നാളായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.  പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില  മോശമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് യുവതി മകളുമായി ഫ്ലാറ്റിൽ നിന്നും ചാടിയത്. സംഭവ സംഭവ സ്ഥലത്തുവെച്ച് തന്നെ അമ്മയും മകളും മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

യുവതിയും കുടുംബവും ഏറെ നാളായി നോയിഡയിലെ 'ലേ റെഷിഡൻഷ്യ സൊസൈറ്റി'യിലെ ഫ്ലാറ്റിലാണ് താമസം. ഇവരുടെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

Read More :  ഒറ്റമുറി വീട്ടിൽ രണ്ട് പേർ, രഹസ്യ വിവരം; പാഞ്ഞെത്തിയ എക്സൈസ് ഞെട്ടി, 8 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ