
മനോരോഗിയായ യുവതി തന്റെ കാമുകനെ കൊലപ്പെടുത്തിയ ശേഷം ലിംഗം മുറിച്ചുമാറ്റി. യുഎസിലെ വിസ്‌കോൺസിനിലെ ഗ്രീൻ ബേയിൽ നിന്നുള്ള ടെയ്‌ലർ ഡി ഷാബിസിനസ് എന്ന ഈ 24 കാരിയാണ് കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മനഃപൂർവമായ നരഹത്യയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 23 നാണ് സംഭവം.
വീടിന്റെ ബേസ്‌മെന്റിലെ ബക്കറ്റിൽ ലിംഗത്തിന്റെ ഭാഗങ്ങൾ കാമുകി ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. സംശയം തോന്നി അയൽവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബക്കറ്റിന് മുകളിൽ ഒരു ടവൽ വച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരിച്ച കാമുകൻ രണ്ട് ദിവസങ്ങൾക്ക് മുമ്പും വീട്ടിലുണ്ടായിരുന്നതായി അയൽവാസി പറഞ്ഞു.
ശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നത് രസകരമാക്കൂ എന്ന് യുവതി പൊലീസിനോട് പറയുകയും ചെയ്തു. പൊലീസ് കാമുകിയുടെ വാഹനം പരിശോധിച്ചപ്പോൾ കാലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ഒരു പെട്ടിയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി 22 ന് യുവതിയും കാമുകനും ഒരുമിച്ചായിരുന്നു. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് കാമുകനെ യുവതി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
48 കാരൻ കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചുമാറ്റി; ഇയാളൊരു മാനസിക രോഗിയെന്ന് ഡോക്ടർമാർ
48 വയസുകാരൻ കത്തി ഉപയോഗിച്ച് ലിംഗം (penis) മുറിച്ചുമാറ്റി(amputated). ലിംഗം മുറിച്ച് 16 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. കെനിയയിലാണ് (kenya) സംഭവം. മുറിച്ചെടുത്ത ലിംഗവുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും എൻജോറോയിലെ എഗെർട്ടൺ യൂണിവേഴ്സിറ്റിയിലെ ശസ്ത്രക്രിയ വിദഗ്ധർ(surgeons) പറഞ്ഞു.
'സ്കീസോഫ്രീനിയ' (Schizophrenia) എന്ന മാനസികരോഗം ഇയാളെ ബാധിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ രോഗത്തിന് ഇയാൾ മരുന്നുകളൊന്നും തന്നെ കഴിച്ചിരുന്നില്ലെന്നും ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. പങ്കാളിയുമായി പ്രശ്നമുണ്ടാവുകയും തുടർന്നാണ് ഇയാൾ ലിംഗം മുറിച്ചതെന്നാണ് മനസിലാക്കുന്നതെന്നും ഡോ. റോണോ കിപ്കെമോയ് പറഞ്ഞു.
ശസ്ത്രക്രിയയിലൂടെ ലിംഗം യോജിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷണങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ലിംഗം മുമ്പുള്ളത് പോലെയാകാൻ മാസങ്ങൾ വേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
'യൂറോളജി കേസ് റിപ്പോർട്സ്' എന്ന ജേണലിൽ ഈ സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അയാൾ ആശുപത്രിയിൽ വെെകി എത്തിയതിനാൽ മുറിവ് അണുബാധയാകുകയും മൂത്രനാളിയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഒരു യൂറോസ്റ്റമി ബാഗ് ഘടിപ്പിക്കുകയും ചെയ്യേണ്ടി വന്നു. ഇയാൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ധാരാളം രക്തം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നുവെന്നും ഡോ. റോണോ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam