കാമുകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു, മനംനൊന്ത് കാമുകി തീകൊളുത്തി ജീവനൊടുക്കി

Published : Mar 29, 2023, 10:45 AM ISTUpdated : Mar 29, 2023, 10:51 AM IST
കാമുകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു, മനംനൊന്ത് കാമുകി തീകൊളുത്തി ജീവനൊടുക്കി

Synopsis

യുവതി താമസിക്കുന്നതിനടുത്ത് പലചരക്ക് കട നടത്തുകയായിരുന്നു ബാബുലാല്‍. വിവാഹിതനായ ബാബുലാലുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുരുഗ്രാം: ഹരിയാനയില്‍ കാമുകന്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഗുരുഗ്രാമില്‍ ജോലി ചെയ്തുവരികയായിരുന്ന മഞ്ജു എന്ന മുപ്പതുകാരിയാണ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വാടകവീട്ടിലെ മുറിക്കുള്ളില്‍ കയറിയ യുവതി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ചികിത്സയിലായിരുന്ന മഞ്ജു കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്.

തീപ്പൊള്ളലേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സിവിൽ ഹോസ്പിറ്റലിലേക്കും പിന്നീട് ആരോഗ്യ നില വഷളായതോടെ ദില്ലിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിഹാര്‍ സ്വദേശിയായ യുവതി ഏറെ നാളായി  ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സെക്ടർ 37 ഏരിയയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന  മഞ്ജുവിന്‌റെ കാമുകന്‍ ബാബു ലാല്‍ ഞായറാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ മനം നൊന്താണ് യുവതിയുടെ ആത്മഹത്യയെന്ന് സെക്ടർ 37 പൊലീസ്  ഇൻസ്പെക്ടർ സുനിത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

യുവതി താമസിക്കുന്നതിനടുത്ത് പലചരക്ക് കട നടത്തുകയായിരുന്നു ബാബുലാല്‍. വിവാഹിതനായ ബാബുലാലുമായി യുവതി പ്രണയത്തിലായിരുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ഞായറാഴ്ച ബാബുലാല്‍ നാടന്‍ തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ഈ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ യുവതിയും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും ഇരുവരുടെയും പക്കല്‍ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Read More : ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തി; കൊലക്കുറ്റത്തിന് 4 പേർ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ