നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു

Web Desk   | Asianet News
Published : Aug 31, 2021, 06:53 AM ISTUpdated : Aug 31, 2021, 07:24 AM IST
നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു

Synopsis

വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. 

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം നടന്നത്. ചികില്‍സയിലായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടി മരണപ്പെട്ടത്.

വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്. 

ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്‍റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. 

സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കി. 

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ