പൊലീസ് സ്‍റ്റേഷനുള്ളില്‍ വച്ച് സ്ത്രീയെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ഉദ്യോഗസ്ഥൻ

Published : May 09, 2019, 05:01 PM ISTUpdated : May 09, 2019, 05:33 PM IST
പൊലീസ് സ്‍റ്റേഷനുള്ളില്‍ വച്ച് സ്ത്രീയെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ഉദ്യോഗസ്ഥൻ

Synopsis

കുട്ടികളെയും കൊണ്ട് നിലത്ത് ഇരിക്കുന്ന മൂന്ന് സ്ത്രീകളാണ് വീഡിയോയിലുള്ളത്. നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ഉദ്യോഗസ്ഥൻ ആംഗ്യം കാണിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് സ്ത്രീകള്‍ അപേക്ഷിക്കുന്നുണ്ട്.  

ഗ്വാളിയോര്‍: പൊലീസ് സ്റ്റേഷനില്‍ വച്ച് സ്ത്രീയെ ലാത്തികൊണ്ട് അടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ചാണ് സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയായതെന്നാണ് കരുതുന്നത്. കുട്ടികളെയും കൊണ്ട് നിലത്ത് ഇരിക്കുന്ന മൂന്ന് സ്ത്രീകളാണ് വീഡിയോയിലുള്ളത്. നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ഉദ്യോഗസ്ഥൻ ആംഗ്യം കാണിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് സ്ത്രീകള്‍ അപേക്ഷിക്കുന്നുണ്ട്.

കൂട്ടത്തിലൊരു സ്ത്രീയെ ലാത്തികൊണ്ട് അടിച്ച് എഴുന്നേല്‍പ്പിക്കുകയും വീണ്ടും ക്രൂരമായി ഉദ്യോഗസ്ഥന്‍ അടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കൈ കൂപ്പി പിടിച്ച് കരഞ്ഞുകൊണ്ട് ഉദ്യോഗസ്ഥനോട് സ്ത്രീ വീണ്ടും അപേക്ഷിക്കുന്നത് കാണാം. ഉദ്യോഗസ്ഥൻ ക്രൂരമായി സ്ത്രീയെ ആക്രമിക്കുമ്പോള്‍ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നുണ്ട്.  എന്നാല്‍ ഇത് രണ്ടുവര്‍ഷം മുമ്പത്തെ വീഡിയോയാണെന്നാണ് ഗ്വാളിയോര്‍ പൊലീസ് പറയുന്നത്. വീഡിയോയിലുള്ള ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരിക്കുകയാണെന്നും തിരിച്ചുവന്നാല്‍ ഉടനെ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ