സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഗർഭിണിയായ യുവതി ഭർത്താവിനെ കോടാലി കൊണ്ട് അടിച്ചുക്കൊന്നു

By Web TeamFirst Published Jun 4, 2020, 4:35 PM IST
Highlights

ഇതിന് പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പൂർ ഐജി പറഞ്ഞു.

ജയ്പൂർ: സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഗർഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചുക്കൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. സംഭവത്തിൽ ഒമ്പത് മാസം ഗർഭിണിയായ യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തു.

പതിനഞ്ചുവയസായ സഹോദരിയെ അടുത്തകാലത്താണ് 28കാരിയായ യുവതി വീട്ടിലേക്ക് കൊണ്ടുവന്നത്. സംഭവ ദിവസം മദ്യലഹരിയിൽ ആയിരുന്ന ഇവരുടെ ഭർത്താവ് സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും കോടാലി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീടിന് പുറകെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു.

ഇതിന് പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പൂർ ഐജി പറഞ്ഞു. അഞ്ചു വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഈ യുവതി.

click me!