
ദില്ലി: ഹരിയാനയിൽ മാൾ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജോലിസ്ഥലത്ത് നിന്ന് പുലർച്ചെ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. അതിക്രമത്തിന് ശേഷം യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ മോളിൽ ജോലി ചെയ്യുന്ന പശ്ചിമ ദില്ലി സ്വദേശിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
തിങ്കളാഴ്ച്ച് പുലർച്ചെ മാളിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഗുരുഗ്രാമിലെ എംജി റോഡ് സമീപം ദില്ലിയിലേക്ക് പോകാനായി ടാക്സിയിൽ കയറി. കാറിൽ രണ്ട് യാത്രക്കാരുമുണ്ടായിരുന്നു. പരിചയമില്ലാത്ത വഴികളിലൂടെ കാർ പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവറും വാഹത്തിനുള്ളവരും ചേർന്ന ബലമായി പിടിച്ചു വച്ചു. തുടർന്ന് വാഹനം അൻപത് കിലോമീറ്റർ അകലെ ഹരിയാനയിലെ ജജ്ജാർ നഗരം പിന്നിട്ട് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ നൽകിയ പരാതിയിൽ പറയുന്നത്.
അബോധാവസ്ഥയിലായ യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. കൈയിലുള്ള പണവും ആഭരണവും ഇവർ കവർന്നിരുന്നു. റോഡിൽ യുവതി കിടക്കുന്നത് കണ്ട നാട്ടുകാരാണ് രാവിലെ ആറരയോടെ വിവരം പൊലീസിനെ അറിയിച്ചത്. പിന്നീട് യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. യുവതി ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam