
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലേഴ്സ് സ്ത്രീകൾ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ വാഗ്ദാനം നൽകി കൊലപ്പെടുത്തുകയുമാണ് ഇവരുടെ രീതി. മൂന്ന് സ്ത്രീകൾ മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവർ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി.
ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അംഗം. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ഇവരുടെ പക്കൽ നിന്ന് സയനൈഡും മറ്റ് തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് സയനൈഡ് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതികൾ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പൊലീസ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam