പുതുവര്‍ഷാഘോഷത്തിന് വര്‍ക്കലയിലെത്തിയ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത് പീഡനത്തിന് പിന്നാലെ; സുഹൃത്തുക്കൾ പിടിയിൽ

Published : Jan 06, 2024, 09:58 PM IST
പുതുവര്‍ഷാഘോഷത്തിന് വര്‍ക്കലയിലെത്തിയ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത് പീഡനത്തിന് പിന്നാലെ; സുഹൃത്തുക്കൾ പിടിയിൽ

Synopsis

പൊലീസെത്തി ഇവരുടെ മൊഴിയെടുത്തപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഇവര്‍ മൊഴി നൽകിയത്

തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നു പരാതി. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തും ഇയാളുടെ സുഹൃത്തുക്കളും അറസ്റ്റിലായി. തിരുനെൽവേലി സ്വദേശികളായ വസന്ത്, കാന്തൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പുതുവത്സരം ആഘോഷിക്കാനാണ് ഈ സംഘം വര്‍ക്കലയിലെത്തിയത്. പിന്നീട് സംഘത്തിലുണ്ടായിരുന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി ഇവരുടെ മൊഴിയെടുത്തപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഇവര്‍ മൊഴി നൽകിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയെടുത്ത ശേഷം പരാതിക്കാരിയെ തമിഴ്‌നാട്ടിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ