ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയില്‍

Published : Apr 01, 2024, 11:52 PM IST
ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയില്‍

Synopsis

ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയം: കോട്ടയം പള്ളിക്കത്തോട് ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജിഷ്ണു കഴിഞ്ഞ ദിവസം വെളുപ്പിനെ ഗൃഹനാഥന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ബഹളം വച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ  ഗൃഹനാഥനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. യുവാവിന് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മകനെ കാണിച്ച് തരാമെന്ന് വാഗ്ദാനം', പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മ‍ർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്
സ്ത്രീധന ബാക്കി ലഭിച്ചില്ല, ഏഴ് മാസം ഗ‍ർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭ‍ർത്താവും അമ്മായിയച്ഛനും