കുര്‍ബാന കഴിഞ്ഞ് മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം, തടഞ്ഞ ഭ‍ര്‍ത്താവിനെ കടിച്ചു, അറസ്റ്റ്

Published : Dec 05, 2022, 12:15 AM IST
കുര്‍ബാന കഴിഞ്ഞ് മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം, തടഞ്ഞ ഭ‍ര്‍ത്താവിനെ കടിച്ചു, അറസ്റ്റ്

Synopsis

പാലായിൽ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. 

കോട്ടയം: പാലായിൽ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.  കൊല്ലം കരീപ്ര കുഴിമതിക്കാട് ഹെയ്ല്‍ രാജു ആണ് പോലീസിന്റെ പിടിയിലായത്. 

ഞായറാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. മർദ്ദിച്ച ശേഷം മാല പൊട്ടിക്കാന്‍ ആയിരുന്നു ശ്രമം. ശബ്ദംകേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും കടിച്ച് പരിക്കേല്‍പ്പിച്ചു. 

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ഹെയ്ൽ രാജുവിനെ പിടിച്ചു വച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ ബലാൽസംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.

Read more:  കടയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കൈയോടെ പിടികൂടി, രാത്രി പ്രതികാരം; കടയ്ക്ക് തീയിട്ടു, നാട്ടിലേക്ക് മുങ്ങി

അതേസമയം, തിരുവനന്തപുരത്ത്  അടച്ചിട്ട വീട്ടിൽ കയറി സാനിട്ടറി ഫിറ്റിംഗ്സുകളും വയറുകളും മോഷണം നടത്തുന്ന പ്രതി പിടിയിലായി. ശ്രീകാര്യം പോങ്ങുംമൂട് ചേന്തിയിൽ ശ്യാം (21) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിക്ക് പ്രശാന്ത് നഗർ സ്വദേശി ഡോ. ജയകുമാറിന്റെ വീട്ടിൽ കയറി വീട്ടിലുണ്ടായിരുന്ന പൈപ്പുകളും വയറുകളും മോഷണം നടത്തുന്നതിനിടയിലാണ് ശ്യാം പിടിയിലാകുന്നത്.

സംഭവ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. പൈപ്പുകൾ മോഷ്ടിക്കുന്നതിന് വേണ്ടി ശ്യാം വീട്ടിനുള്ളിലെ മുഴുവൻ സാനിട്ടറി സാധനങ്ങളും അടിച്ച് പൊട്ടിച്ച് നശിപ്പിച്ചു. വലിയ ശബ്ദം കേട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് എത്തിയപ്പോൾ ശ്യാം മോഷ്ടിച്ച സാധനങ്ങൾ ഓട്ടോയിൽ കയറ്റി രക്ഷപ്പെടാൻ ഒരുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ശ്രീകാര്യം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്