ക്ലാസില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പെണ്‍കുട്ടിയോട് ക്രൂരത;പീഡിപ്പിച്ചത് ക്വയര്‍ ഗായകന്‍, ജീവപര്യന്തം തടവ്

Published : Aug 12, 2022, 03:19 PM ISTUpdated : Aug 12, 2022, 03:43 PM IST
ക്ലാസില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പെണ്‍കുട്ടിയോട് ക്രൂരത;പീഡിപ്പിച്ചത് ക്വയര്‍ ഗായകന്‍, ജീവപര്യന്തം തടവ്

Synopsis

തളിപ്പറമ്പ് പോക്സോ കോടതിയാണ്  സി എച്ച് അഭിലാഷിനെ ശിക്ഷിച്ചത്. 2016 ആഗസ്റ്റിലാണ് അഭിലാഷ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

കണ്ണൂര്‍: കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതിയാണ്  സി എച്ച് അഭിലാഷിനെ ജീവപര്യന്തം ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആറ് വർഷം തടവ് കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണം.

2015 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേവാലയത്തിൽ ഒരു ക്ലാസിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. ദേവാലയത്തിലെ ഗായക സംഘാംഗമായ കാവുങ്കല്‍ ചെല്ലരിയന്‍ ഹൌസില്‍ സി എച്ച് അഭിലാഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ദേവാലയത്തില്‍ വേദപഠന ക്ലാസിന് എത്തിയപ്പോഴാണ് പീഡനം നടന്നത്. പെണ്‍കുട്ടിയെ പ്രതി ദേവാലയത്തിലെ പാട്ട് പരിശീലിക്കുന്ന ഹാളിനകത്തുവച്ച് ബലാത്സംഗം ചെയ്തത്.

Also Read: കടയ്ക്കാവൂർ പോക്സോ കേസ്: 'അമ്മയും ഇര', പിന്നിൽ അച്ഛനെന്ന് സംശയിച്ച് കൂടേയെന്നും സുപ്രീംകോടതി

പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം തളിമ്പറമ്പ് പൊലീസാണ് കേസെടുത്തത്. 2016 ഫെബ്രുവരി 27ന് അഭിലാഷ് പിടിയിലായി. ബലാൽസംഘം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ കോടതിയില്‍ ഹാജരായി. 

കുടുംബത്തോടൊപ്പം യാത്ര ചെയ്ത യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

 

മുംബൈയില്‍ കുടുംബത്തോടൊപ്പം ലോക്കൽ ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീക്ക് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത യുവതിക്ക് നേരെയാണ് 28 കാരന്റെ ആക്രമണമുണ്ടായത്. പ്രതിയെ കുർള പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കമ്പനിയിൽ എച്ച്ആർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. ഓഗസ്റ്റ് ഏഴിന് സഹോദരനും ഭർത്താവിനും കുട്ടിക്കുമൊപ്പം ദാദറിലേക്ക് പോയപ്പോഴായിരുന്നു സംഭവം. 

തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയും കുടുംബവും വൈകിട്ട് 6.32ന് കല്യാൺ ലോക്കൽ ട്രെയിനിൽ കയറി. ഈ സമയം ജനറൽ ട്രെയിൻ കമ്പാർട്ടുമെന്റിൽ നല്ല തിരക്കായിരുന്നു. യുവതിയുടെ ഭർത്താവും മകളും സീറ്റിലിരുന്നു. യുവതിയും സഹോദരനും നിൽക്കുകയായിരുന്നു. ട്രെയിൻ കഞ്ചൂർമാർഗിൽ എത്തിയപ്പോൾ‌ യുവാവ് സ്ത്രീക്ക് നേരെ ന​ഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുവതിയുടെ ഭർത്താവും മറ്റ് സഹയാത്രികരും ചേർന്ന് യുവാവിനെ കൈകാര്യം ചെയ്തു. ബൈക്കുള സ്വദേശിയായ എ എ അൻസാരി എന്നയാളാണ് പ്രതി. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ